തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അഭിനന്ദിച്ച് മുൻ കെ പി സി സി അധ്യക്ഷൻ വി. സുധീരൻ. ഗ്രൂപ് സമവാക്യങ്ങൾക്ക് അതീതമായി പാർട്ടി താല്പര്യത്തിന് മുൻതൂക്കം ലഭിച്ചു. ഗുണപരമായ സമൂല മാറ്റത്തിന് ഇത് തുടക്കമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
21 അംഗ കോൺഗ്രസ് പാർലമെൻററി പാർട്ടിയിൽ 12 പേര് വി.ഡി സതീശനെ പിന്തുണച്ചിരുന്നു. ഭൂരിപക്ഷം മാനിച്ച് സതീശനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹൈ കമാൻഡ്. എന്നാൽ അപ്രതീക്ഷിതമായി സതീശന് എതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വന്നതോടെ പ്രഖ്യാപനം നീട്ടുകയായിരുന്നു. രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി നിലനിർത്തണമെന്ന് ഉമ്മൻ ചാണ്ടി ഹൈ കമാൻഡിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന കോൺഗ്രസിലെ തലമുറ മാറ്റത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതൃ പദവിയിലേക്ക് വി.ഡി സതീശനെ നിയമിച്ചതോടെ ഹൈകമാൻഡ്. ഇന്ന് ഉച്ചയോടെയാണ് പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ പ്രഖ്യാപിച്ചത്. എന്നാൽ കെ പി സി സിയിൽ നേതൃമാറ്റം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.