ന്യൂഡൽഹി: ഡി എൽ എഫ് അഴിമതി കേസിൽ മുൻ റെയിൽവേ മന്ത്രിയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് ക്ളീൻ ചിറ്റ് നൽകി സി ബി ഐ. മുംബൈയിലെ ബാന്ദ്ര റയിൽ ലാൻഡ് ലീസ് പദ്ധതിക്കും ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പദ്ധതിക്കും വേണ്ടി ഡി എൽ എഫ് കമ്പനി ലാലുപ്രസാദ് യാദവിന് കൈക്കൂലി നൽകിയെന്നാണ് കേസ്.
കൈക്കൂലിയായി സൗത്ത് ഡൽഹിയിൽ ഭൂമി നൽകിയെന്നായിരുന്നു ആരോപണം. 2018 – നടന്ന സംഭവത്തിൽ സി ബി ഐയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തിയത്. ആരോപണം തെളിയിക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സി ബി ഐ പറയുന്നു.