ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനാകുന്ന ജഗമേ തന്തിരം. ഇപോഴിതാ സിനിമയിലെ പുതിയ ഗാനം വൈറലാകുകയാണ്.ധനുഷ് തന്നെയാണ് സ്വന്തം വരികള്‍ പാടിയിട്ടുള്ളത്. ഒരു പ്രണയഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മലയാളി താരം ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണു സംഗീതം നിർവഹിക്കുന്നത്.