തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെയെന്ന് സൂചന. പ്രഖ്യാപനം ഉച്ചയ്ക്ക് മുൻപ് ഉണ്ടാകുമെന്നും സൂചന. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുതിർന്ന നേതാക്കൾ. എങ്കിലും നേതൃ മാറ്റം പരിഗണിച്ച് വി.ഡി സതീശൻ തന്നെ പ്രതിപക്ഷ നേതാവ് അയയ്ക്കുമെന്ന് സൂചന.
പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ മതിയെന്ന് നിലപാടിലാണ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ വൈകുന്നത് കേരളത്തിൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇപ്പോൾ എടുക്കുന്ന നിലപാട് ദേശിയ തലത്തിലും ഒരു സന്ദേശമാകുമെന്നും അതിനാൽ വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട് .