ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4194 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,89,290 ആയി. രാജ്യത്തെ ആകെ മരണസംഖ്യ 2,95,525 ആണ്. നിലവിൽ 29,23,400 പേരാണ് ചികിത്സയിൽ ഉള്ളത്.
19,33,72,819 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. തമിഴ്നാട്ടിൽ ഇന്നലെ 30 ,000 നും മുകളിൽ കേസുകളുണ്ട്. തമിഴ്നാട്ടിൽ 36,184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 467 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ 29,644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 555 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.