കാഠ്മണ്ഡു: നേപ്പാളിൽ ജനപ്രതിനിധി സഭ പിരിച്ചുവിട്ടു. മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് പ്രസിഡന്റ് ബിദ്ധ്യദേവി ഭണ്ടാരി സഭ പിരിച്ചുവിട്ടത്. നവംബർ 12,19 തീയതികളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. നേപ്പാൾ ഭരണഘടന ആർട്ടിക്കിൾ 76(7) അനുസരിച്ചാണ് സഭ രണ്ടാം തവണയും പിരിച്ചുവിട്ടത്.
നിയമിതനാകുന്ന പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ അല്ലെങ്കിൽ ഏതെങ്കിലും അംഗത്തെ പ്രധാനമന്ത്രിയായി നിയമിക്കുന്നതിൽ പരാജയപ്പെട്ടാൽ രാഷ്ട്രപതി സഭ പിരിച്ചുവിട്ടു ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം.