ന്യൂഡൽഹി: ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി ദിനപത്രം. കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ നിരവധി വിമർശനങ്ങൾ നേരിട്ടുവെങ്കിലും രാജ്യത്തിൻറെ രാഷ്ട്രീയ ഘടന സുസ്ഥിരമാണെന്ന് ദിനപത്രത്തിൽ പറയുന്നു.
വികസ്വര രാജ്യങ്ങൾക്ക് ഇന്ത്യയോട് അസൂയ ആണെന്നും അമേരിക്കൻ വിദേശ നയ വിദഗ്ദൻ ഡോ.ജോൺ എഴുതിയ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ഇന്ത്യയുടെ ആരോഗ്യമേഖലയെ ബാധിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും കുറ്റപ്പെടുത്തലുകൾ ഉണ്ടായി. പക്ഷെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറുമെന്ന് ഉറപ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു.