ന്യൂഡൽഹി: എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ചു വിമാനക്കമ്പനികൾക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. എയർ ഇന്ത്യയ്ക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സീത എന്ന കമ്പനിയാണ്.
ഈ കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്. 2011 മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട് ഉണ്ട്. യാത്രക്കാരുടെ ക്രെഡിറ്റ് കാർഡ്,പാസ്സ്പോർട്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഡാറ്റ ചോർച്ച ഉണ്ടായതായി എയർ ഇന്ത്യ യാത്രക്കാരെ ഇ-മെയിൽ വഴി അറിയിച്ചു.