കൊല്ലം: യൂത്ത് കോൺഗ്രസ് നേതാവും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയുമായ സുധീർ ശാസ്താംകോട്ട അന്തരിച്ചു. 40 വയസ്സായിരുന്നു. തലച്ചോറിലെ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ടോടെ ആയിരുന്നു മരണം.
കെ എസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. കെ എസ് യു സംസ്ഥാന സെക്രട്ടറി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചു. വി.ഡി സതീശൻ,ടോണി ചിമ്മണി അടക്കമുള്ള നേതാക്കൾ ആദാരാഞ്ജലി അർപ്പിച്ചു.