തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംസ്ഥാന മന്ത്രിമാരുടെയും വസതിയും വാഹനങ്ങളുടെ നമ്പരും നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം നമ്പര്‍. സി.പി.ഐയുടെ കെ.രാജനാണ് രണ്ടാം നമ്പര്‍ ലഭിച്ചത്.
ഇന്നലെ മന്ത്രിമാർക്ക് കാറുകൾ അനുവദിച്ചപ്പോൾ ആരും പതിമൂന്നാം നമ്പർ കാർ എടുത്തിരുന്നില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനങ്ങളിൽ ഗവർണ്ണറെ കാണാൻ പുറപ്പെട്ടപ്പോൾ നമ്പർ പതിമൂന്ന് കൂട്ടത്തിലില്ലായിരുന്നു. ഒടുവിൽ കൃഷി മന്ത്രി പി പ്രസാദ് കാർ ചോദിച്ച് വാങ്ങിച്ചു.
വിഎസ് അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്പ് 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങിയ മന്ത്രിമാർ.
ഇക്കുറി മൻമോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രി ആൻ്റണി രാജുവിനാണ് നൽകിയിരിക്കുന്നത്. ചിലരുടെ വിശ്വാസം കാരണം മുൻപ് ഈ ബംഗ്ലാവ് ആരും സ്വീകരിച്ചിരുന്നില്ല. മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ ഏറെനാൾ അധികാരത്തിൽ തുടരില്ലെന്ന വിശ്വാസമായിരുന്നു അതിന് കാരണം. എന്നാൽ ആ വിശ്വാസം കഴിഞ്ഞ തവണ തോമസ് ഐസക് തകർത്തു. ഇത്തവണ അത് ആന്റണി രാജു ആവർത്തിക്കുകയും ചെയ്തു.
കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന ‘പ്രശാന്തും’കൂടാതെ മൂന്നാം നമ്പർ കാറും കേരള കോൺഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി റോഷി അഗസ്റ്റിനാണ് ചോദിച്ചു വാങ്ങിയത്. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും അനുവദിച്ചിരിക്കുന്നത്. ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.
മന്ത്രിമാരുടെ കാറിന്‍റെ നമ്പരുകള്‍
പിണറായി വിജയന് -1
കെ. രാജന് -2
റോഷി അഗസ്റ്റിന് -3
കെ. കൃഷ്ണന്‍കുട്ടി -4
എ.കെ. ശശീന്ദ്രന് -5
അഹമ്മദ് ദേവര്‍കോവില്‍ -6
ആന്റണി രാജു -7
സജി ചെറിയാന് – 8
എം.വി. ഗോവിന്ദന് മാസ്റ്റര്‍ – 9
കെ.എന്‍. ബാലഗോപാല്‍ – 10
പി. രാജീവ് – 11
വി.എന്‍. വാസവന് – 12
പി. പ്രസാദ് – 13
ജെ. ചിഞ്ചുറാണി -14
കെ. രാധാകൃഷ്ണന് -15
വി. ശിവന്‍കുട്ടി -16
പി.എ. മുഹമ്മദ് റിയാസ് -17
ആര്. ബിന്ദു – 18
ജി.ആര്. അനില്‍ -19
വീണ ജോര്‍ജ് -20
വി. അബ്ദു റഹ്മാന് -21
മന്ത്രിമാരുടെ ഔദ്യോഗിക വസതി
1 മുഖ്യമന്ത്രി പിണറായി വിജയൻ– ക്ലിഫ് ഹൗസ്
2 കെ രാജൻ– ഗ്രേസ്, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്
3 റോഷി അഗസ്റ്റിൻ– പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
4 കെ കൃഷ്ണൻകുട്ടി– പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
5 എകെ ശശീന്ദ്രൻ– കാവേരി, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്
6 അഹമ്മദ് ദേവർകോവിൽ– തൈക്കാട് ഹൗസ്, വഴുതക്കാട്
7 ആന്റണി രാജു– മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം
8 ജിആർ അനിൽ– അജന്ത, വെള്ളയമ്പലം
9 കെഎൻ ബാലഗോപാൽ– പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
10 ആർ ബിന്ദു– സാനഡു, വഴുതക്കാട്
11 ജെ ചിഞ്ചുറാണി– അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
12 എംവി ഗോവിന്ദൻ– നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
13 പിഎ മുഹമ്മദ് റിയാസ്– പമ്പ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
14 പി പ്രസാദ്– ലിൻഹേസ്റ്റ്, ദേവസ്വംബോർഡ്
15 കെ രാധാകൃഷ്ണൻ– എസെൻഡെയിൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്
16 പി രാജീവ്– ഉഷസ്, നന്ദൻകോട്
17 സജി ചെറിയാൻ– കവടിയാർ ഹൗസ്, വെള്ളയമ്പലം
18 ശിവൻകുട്ടി– റോസ്ഹൗസ്, വഴുതക്കാട്
19 വിഎൻ വാസവൻ– ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്
20 വീണാ ജോർജ്– നിള, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്