ബെംഗളൂരു; കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴു വരെ നീട്ടി. നേരത്തെ മേയ് 10-ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ 24-ന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
ഇന്ന് കര്‍ണാടകയില്‍ 32,218 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 353 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 23,67,742 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24,207 പേര്‍ക്കാണ് ഇതുവരെ കോവിഡിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ജീവന് നഷ്ടപ്പെട്ടത്. നിലവില്‍ 5,14,238 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.