ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചനകൾ. തുടർച്ചായി വീണ്ടും മൂന്ന് ലക്ഷത്തിന് താഴെ വീണ്ടും രോഗ ബാധിതരുടെ എണ്ണം എത്തി. 24 മണിക്കൂറിനിടെ 2,59,591പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഒരു ഘട്ടത്തിൽ നാല് ലക്ഷത്തിന് മുകളിൽ പോയിരുന്ന എണ്ണമാണ് ഇപ്പോൾ കുറഞ്ഞുവരുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,60,31,991 ആയി.
24 മണിക്കൂറിനിടെ 4,209 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,91,331 ആയി ഉയര്‍ന്നു. 3,57,295 പേര് രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേര് രോഗമുക്തരായി. ഇതുവരെ 19,18,79,503 പേര്‍ക്ക് വാക്സിന് നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 29,911 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 738 പേര് മരിച്ചു. 47,371 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,97,448. ആകെ രോഗ മുക്തി 50,26,308. ആകെ മരണം 85,355. നിലവില്‍ 3,83,253 പേര് ചികിത്സയില്‍.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 28,869 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,257 പേര്‍ക്കാണ് രോഗ മുക്തി. 548 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 23,35,524 ആയി. ആകെ രോഗ മുക്തി 17,76,524. ഇതുവരെയായി 23,854 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന് നഷ്ടമായത്. നിലവില്‍ 5,34,954 പേരാണ് ചികിത്സയിലുള്ളത്.