കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും സ്വർണവില ഉയർന്നു. പവന് 120 രൂപ കൂടി 36,480 -ൽ എത്തി. ഗ്രാമിന് 15 രൂപ ഉയർന്നു 4560 ആയി. കഴിഞ്ഞ രണ്ടു ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഈ മാസത്തിന്റെ തുടക്കത്തിൽ 35,040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ വർധിച്ച് സ്വർണവില പിന്നീടുള്ള നാല് ദിവസവും ഉയർന്നു.