ചെന്നൈ:തമിഴ്നാട്ടിൽ 18നും 44 നും വയസ്സിന് ഇടയിലുള്ളവർക്ക് വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും. മെയ് 1 നു ആരംഭിക്കാനിരുന്ന വാക്സിനേഷൻ വാക്സിൻ ക്ഷാമത്തെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. മുൻഗണനയുള്ളവരെ തീരുമാനിച്ച കഴിഞ്ഞു.
ഓട്ടോറിക്ഷ തൊഴിലാളികൾ,നിർമാണ തൊഴിലാളികൾ എന്നിവർക്കായിരിക്കും വാക്സിൻ നൽകുന്നതിൽ മുൻഗണനയെന്ന് ആരോഗ്യമന്ത്രി എം സുബ്രമണ്യം അറിയിച്ചു.
തമിഴ്നാടിന് കേന്ദ്രത്തിൽ നിന്നും 78 ലക്ഷം ഡോസുകൾ ലഭിച്ചിരുന്നു. ഇതിൽ 69 ലക്ഷം ഡോസ് ഇതിനോടകം നൽകി കഴിഞ്ഞു. 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് ഉള്ള വാക്സിനേഷൻ ഇപ്പോഴും തുടരുകയാണ്.
അതേ സമയം തമിഴ്നാട് ആവശ്യപ്പെട്ട 1.5 കോടി ഡോസ് കോവിഡ് വാക്സിൻ എപ്പോൾ ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ പറഞ്ഞു.