തിരുവനന്തപുരം: സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. നിലവിലെ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് നിയമനം.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുത്ത് മാറി നില്‍ക്കുകയാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും പിണറായി വിജയനോടൊപ്പം കോടിയേരി സജീവമായി തന്നെയുണ്ടായിരുന്നു.
എന്നാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ദേശാഭിമാനി ചീഫ് എഡിറ്ററായി പാർട്ടി നിയമിച്ചിരിക്കുന്നത്.