ഭൂവനേശ്വര്‍: ഒഡീഷയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ജൂണ്‍ ഒന്ന് വരെ നീട്ടി. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ 14 ദിവസത്തെ ലോക്ഡൗണ്‍ ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ജൂണ്‍ ഒന്ന് പുലര്‍ച്ചെ അഞ്ച് വരെയാണ് ലോക്ക്ഡൗണ്‍. നിലവില്‍ ആഴ്ചയിലെ അവസാനം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇത് തുടരും. രാവിലെ ആറ് മുതല്‍ 11 വരെ മാത്രമാണ് ആവശ്യവസ്തുക്കള്‍ വാങ്ങുന്നതിനായി ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്നും 25 ആക്കി കുറച്ചു.