കൊൽക്കത്ത: നാരദ കേസില്‍ അറസ്റ്റിലായ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് നേതാക്കള്‍ക്ക് ലഭിച്ച ജാമ്യം അര്‍ധരാത്രി കേസ് പരിഗണിച്ച് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. നാല് പേരേയും കൊല്‍ക്കത്ത ഹൈക്കോടതി റിമാന്‍ഡ് ചെയ്തു. സിബിഐ കോടതിയാണ് ഇവര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചത്.
ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നീ മന്ത്രിമാരാണ് അറസ്റ്റിലായത്. അറസ്റ്റില്‍ പ്രതിഷേധിച്ച് സിബിഐ ഓഫീസിലെത്തിയ മമതാ ബാനര്‍ജി തന്നേയും അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചു. സിബിഐ ഹര്‍ജി അര്‍ധ രാത്രിയില്‍ പരിഗണിച്ചാണ് കൊല്‍ക്കത്ത ഹൈക്കോടതി ഇവരുടെ ജാമ്യം റദ്ദാക്കിയത്.
സിബിഐ ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി.