കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഇന്നും സ്വർണവില ഉയർന്നു. പവന് 200 രൂപ ഉയർന്ന 36,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്നു 4515 ആയി. ഈ മാസത്തിന്റെ തുടക്കത്തിൽ 35,040 ആയിരുന്നു ഒരു പവന്റെ വില.
പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച്ച 120 രൂപ കൂടിയ സ്വർണവില ശനിയാഴ്ചയും ഉയർന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണവില വീണ്ടും ഉയരുകയായിരുന്നു.