നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രണ്ടാഴ്ച്ച പിന്നിട്ടെങ്കിലും സംസ്ഥാനത്തെ മന്ത്രിമാർ ആരൊക്കെ വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമാകാതെ തുടരുകയാണ്. സത്യപ്രതിജ്ഞ തിയ്യതിയും ഒരുക്കവുമെല്ലാം തയ്യാറായിട്ടും മന്ത്രിമാർ ആയിട്ടില്ല. എന്നാൽ മന്ത്രിമാരുടെ കാര്യത്തിൽ കാര്യമായ തർക്കങ്ങൾ ഇല്ല. ഘടക കക്ഷികളിൽ എൻസിപിക്ക് ഒരു മന്ത്രി സ്ഥാനം ഉറപ്പുള്ളതിനാൽ അത് ആര് വേണമെന്ന കാര്യത്തിൽ രണ്ട അഭിപ്രായം ഉയരുന്നുണ്ട്.
മന്ത്രിയായ എ കെ ശശീന്ദ്രൻ തുടരണോ അതോ മുഖമായി കുട്ടനാട് എംഎൽ തോമസ് കെ തോമസ് വരണമോ എന്നാണ് ചർച്ചകൾ നടക്കുന്നത്. ഇത്തവണത്തെ പിണറായി സർക്കാർ പുതുമുഖങ്ങളെയാണ് കൂടുതൽ മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത് എന്നതിനാൽ തോമസ് കെ തോമസിന് സാധ്യതയേറുന്നു എന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ കുട്ടനാടിന് ഒരു മന്ത്രിയുണ്ടാകും.
കുട്ടനാടിന് ഒരു മന്ത്രി വേണമെന്നത് ഒരു അനിവാര്യത കൂടിയാണ്. രണ്ട് പ്രളയങ്ങൾ, തുടർച്ചായി സംഭവിക്കുന്ന കൃഷി നാശം, പ്രകൃതി ക്ഷോഭങ്ങൾ, ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് മൂലമുള്ള നാശം അങ്ങനെ എല്ലാം കൊണ്ടും തകർന്ന് കിടക്കുന്ന കുട്ടനാടിനെ രക്ഷിച്ചെടുക്കേണ്ടത് കേരളത്തിന്റെ മൊത്തം ആവശ്യമാണ്. കുട്ടനാടിന്റെ മനസ്സറിയാവുന്ന നാട്ടുകാരനായ തോമസ് കെ തോമസ് കെ വരുന്നതോടെ അക്കാര്യം നടക്കുമെന്നാണ് അണികൾ ഉൾപ്പെടെ കരുതുന്നത്.
കുട്ടനാടിനെ രക്ഷിക്കുന്നതോടെ മന്ത്രിയെന്ന നിലയിൽ ആ പ്രവർത്തനം സംസ്ഥാനം മുഴുവൻ നടപ്പിലാക്കാനാകും. പ്രളയവും വെള്ളപ്പൊക്കവുമെല്ലാം തുടർക്കഥയാകുമ്പോൾ ഈ വിഷയങ്ങൾ കൃത്യതതയോടെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ കൊടുക്കേണ്ടത് സംസ്ഥാനത്തെ മൊത്തം ജനങ്ങളുടെയും പ്രകൃതിയുടെയും ആവശ്യമാണ്.
മന്ത്രിസ്ഥാനത്തേക്ക് സാധ്യതയുള്ള എ കെ ശശീന്ദ്രൻ നേരത്തെ മന്ത്രിയായിരുന്നതിനാൽ പുതിയ ആളുകൾക്ക് വേണ്ടി വഴിമാറണം എന്ന ആവശ്യവുമുയരുന്നുണ്ട്. ഇത് തോമസ് കെ തോമസിന് ഗുണം ചെയ്യും. മാണി സി കാപ്പൻ വഴി മാറി പോയതിനാൽ ശശീന്ദ്രൻ അല്ലാതെ പിന്നെ ആകെയുള്ളത് തോമസ് കെ മാത്രമാണ് മാത്രമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശശീന്ദ്രന് നേരെയുയർന്ന ആരോപണങ്ങളും ശശീന്ദ്രന് പകരം പുതിയ ആള് വരണമെന്ന ചർച്ചയിലേക്ക് എത്തിക്കുന്നുണ്ട്.
അന്തരിച്ച മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ് എന്നത് അദ്ദേഹത്തിന് മുതൽക്കൂട്ടാണ്. തോമസ് ചാണ്ടിക്ക് ഉണ്ടായിരുന്ന പിന്തുണയും തോമസ് കെ തോമസിന് ഗുണകരമാണ്. കർഷകരുടെ ഇടയിലും സംഘടനകൾക്ക് ഇടയിലും പ്രവർത്തി പരിചയവും സ്വീകാര്യതയുമുള്ള തോമസ് കെ തോമസ് നിലവിൽ എൻസിപി സംസ്ഥാന സമിതിയംഗം കൂടിയാണ്. ചർച്ചകൾ പുരോഗമിക്കുമ്പോൾ പുതുമുഖത്തിനായി എൻസിപിയും വാതിൽ തുറക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.