ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി. ഫ്രീ സർവീസ്,വാറൻറ്റി പീരീഡ്, എക്സറ്റൻഡഡ് വാറൻറ്റി എന്നിവയുടെ കാലാവധിയാണ് നീട്ടിയത്.
മാർച്ച് 15 നും മെയ് 31 നും ഇടയിൽ കാലാവധി തീരുന്ന വിവിധ സേവനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക. ജൂൺ 30 വരെ ഈ സേവനങ്ങൾ ഉപയോഗിക്കാം.