കൊച്ചി : ബോബിള്‍ കീബോര്‍ഡ് അപ്ലിക്കേഷനിലൂടെ ഇനി കോവിഡ് -19 വിവരങ്ങള്‍ തല്‍സമയം ലഭ്യമാകും. നിർമ്മിത ബുദ്ധി അധിഷ്ഠിത സ്റ്റാർട്ടപ്പായ ബോബിൾ എഐയാണ് ‘കോവിഡ് 19 റിസോഴ്സസ്’ എന്ന പേരിൽ പുതിയ സേവനവുമായി എത്തുന്നത്.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായുള്ള ബോബിള്‍ ഇന്‍ഡിക് കീബോര്‍ഡ് അപ്ലിക്കേഷനില്‍ കോവിഡ് 19 റിസോഴ്സസ് എന്ന ഷോർട് കീ വഴി ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യത,ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, റെംഡെസിവിര്‍ മെഡിസിന് (Remdesivir Medicine), പ്ലാസ്മ ദാതാക്കളുടെ എണ്ണം തുടങ്ങിയ, രാജ്യത്തുടനീളമുള്ള കോവിഡ് 19മായി ബന്ധപ്പെടുന്ന വിവരങ്ങല്‍ ഇനി തല്‍സമയം ഉപഭോക്തക്കളിലേക്ക് എത്തും. മലയാളം ഉൾപ്പെടെയുള്ള തദ്ദേശിയവും അന്താരാഷ്ട്രവുമായ 120ലധികം ഭാഷകളിലുള്ള കീബോർഡുകളിൽ ഈ സേവനം ലഭ്യമാകും
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് കോവിഡ് 19 ന്റെ രണ്ടാംവരവ് അതിശക്തമാവുകയും, ആളുകള്‍ സഹായത്തിനായി സോഷ്യല്‍ മിഡിയ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്ന ഈ സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് വ്യക്തവും, വിശ്വാസനീയവുമായ വിവരങ്ങള്‍ നല്കുന്നകിന്റെ ആവശ്യകതയേപ്പറ്റി ചിന്തിച്ചതില്‍ നിന്നാണ് ഇങ്ങനെ ഒരു ഡാറ്റാബേസ് ശേഖരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബൊബിള് എഐ സ്ഥാപകനും സിഇഒയുമായ
അങ്കിത് പ്രസാദ് പറഞ്ഞു. കൂടതെ ഈ സാഹചര്യത്തില്‍ ഓരോ സംരംഭകരും തങ്ങളാല്‍ പറ്റുന്ന രീതിയിലുള്ള സംഭാവനകള്‍ രാജ്യത്തിന് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Website link- https://www.bobble.ai/