ലോകത്ത് ആദ്യമായി കൊറോണ വാക്സിന് അംഗീകാരം നല്‍കിയത് റഷ്യയാണ്. റഷ്യയില്‍ വാക്സിന് വിതരണം പതിയെയാണ് മുന്നോട്ട് പോകുന്നത്. ജൂൺ പകുതിയോടെ രാജ്യത്തെ 146 ദശലക്ഷം ജനങ്ങളിൽ 30 ദശലക്ഷത്തിലധികം പേർക്കും, ഓഗസ്റ്റിൽ 69 ദശലക്ഷത്തിലധികം പേർക്കും കുത്തിവയ്പ് നല്‍കുമെന്നായിരുന്നു അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്.
200ല്‍ അധികം സംസ്ഥാന, സ്വകാര്യ ക്ലിനിക്കുകൾ, ഷോപ്പിംഗ് മാളുകൾ, ഫുഡ് കോർട്ടുകൾ, ആശുപത്രികൾ, തിയേറ്റർ എന്നിവിടങ്ങളിൽ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും വാക്സിന് സ്വീകരിക്കാം. ഏപ്രിൽ പകുതിയോടെ, മോസ്കോയിലെ 12.7 ദശലക്ഷം നിവാസികളിൽ 1 ദശലക്ഷത്തിലധികം ആളുകൾക്ക്, അല്ലെങ്കിൽ ഏകദേശം 8 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഷോട്ട് എങ്കിലും ലഭിച്ചിട്ടുണ്ട്.