ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രികൾക്കുള്ള ഓക്സിജൻ വിഹിതം ഇന്ന് തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. എന്ത് ചെയ്തതായാലും ഓക്സിജൻ വിതരണം ഇന്ന് തന്നെ നടത്തണമെന്ന് കോടതി താകീത് നൽകി.
ഇല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് എതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും കോടതി.നിങ്ങളാണ് ഓക്സിജൻ വിഹിതം അനുവദിച്ചത്.
അത് ചെയ്യണം.ഒത്തിരി ജീവനുകൾ നഷ്ടപ്പെട്ടു. ഇതിന് നേരെ കണ്ണ് അടയ്ക്കാൻ കഴിയില്ല. ഡൽഹിക്ക് അനുവദിക്കപ്പെട്ട 490 മെട്രിക് ടൺ ഓക്സിജൻ ഇന്ന് തന്നെ നൽകണമെന്നും കോടതി പറഞ്ഞു.