കോല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. റെസ്റ്റോറന്റുകള്‍, ബാര്‍, ജിം, നീന്തല്‍കുളം എന്നിവ അടച്ചിടും.
ഷോപ്പിംഗ് കോംപ്ലക്സുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, സിനിമ ഹാള്‍, കായിക പരിശീലന കേന്ദ്രങ്ങള്‍, സ്പാ എന്നിവ അടഞ്ഞു കിടക്കും.
മാര്‍ക്കറ്റുകള്‍ക്ക് അഞ്ച് മണിക്കൂര്‍ മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെയും ആയിരിക്കും മാര്‍ക്കറ്റുകള്‍ തുറന്നിരിക്കുക.
ഹോം ഡെലിവറികളും ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം എല്ലാ ആഘോഷങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.