പട്ന: ബീഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് കോവിഡ് ബാധിച്ച് മരിച്ചു.പട്നയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
1985 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2021 ഫെബ്രുവരി 28 -നാണ് ബീഹാർ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.