ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് ക്യാഷ് ലെസ്സ് ട്രീറ്റ് മെന്റിന് അപേക്ഷ ലഭിച്ചാൽ അംഗീകാരം നൽകുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുളിൽ ആശുപത്രി അധികൃതരെ തീരുമാനം അറിയിക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം.
കോവിഡ് ചികിത്സ കവർ ചെയ്യുന്ന ഇൻഷുറൻസ് പോളിസി എടുത്തവരുടെ കാര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രി കിടക്കകൾ എല്ലാം നിറഞ്ഞ അവസ്ഥയാണ്.
ഡിസ്ചാർജ് വൈകിയാൽ പുതിയ രോഗിക്ക് യഥാവിധി ചികിത്സ ലഭിക്കുന്നതിന് തടസ്സം ഉണ്ടാകും.ഇത് പരിഹരിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു.