ന്യൂഡൽഹി: ആയുർവേദ മരുന്നായ ആയുഷ്-64 കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം.ചിറ്റമൃത്,അമുക്കുരം എന്നിവ ചേർത്താണ് ഈ ഔഷധം രൂപപ്പെടുത്തിയത്. സി ഐ എസ് ആറും ആയുഷ് മന്ത്രാലയവും നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണിത്.
രോഗലക്ഷണം ഇല്ലാത്തവരിലും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരിലും ഇത് ഫലപ്രദമാണ്.പ്രതീക്ഷ നൽകുന്ന ഫലമാണിതെന്നും വിദഗ്ദർ പറഞ്ഞു.മരുന്ന് പരീക്ഷണത്തിന്റെ ഫലം ഉടനെ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിക്കും.