കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതിയുമായി കോവിഡ് ബാധിച്ചു മരിച്ച തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭാര്യ. കമ്മീഷനെതിരെ കൊലക്കുറ്റമാരോപിച്ചാണ് മരിച്ച സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹയുടെ ഭാര്യ രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ ഖര്‍ദയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കാജല്‍ സിന്‍ഹയാണ് കോവിഡ് ബാധിച്ച് ഏപ്രില്‍ 25ന് മരിച്ചത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനവും അവഗണനയുമാണ് നിരവധി സ്ഥാനാര്‍ഥികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കാജല്‍ സിന്‍ഹയുടെ ഭാര്യ നന്ദിത സിന്‍ഹ ഡെപ്യൂട്ടി തെര. കമ്മീഷണര്‍ സുദീപ് ജെയിനിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് നല്‍കുകയായിരുന്നു. കോവിഡ് മഹാമാരിക്കെതിരെ രാജ്യം പോരാടിക്കൊണ്ടിരിക്കുമ്ബോള് ബംഗാളില്‍ എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷനാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദിയെന്ന് നന്ദിത ആരോപിക്കുന്നു.
കൊറോണ ശെവറസ് പ്രതിസന്ധിയെ നേരിടാന്‍ രാജ്യം മുഴുവന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് തീരുമാനിച്ചു. 2021 മാര്‍ച്ച് 27 മുതല്‍ 2021 ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളായാണ് പശ്ചി ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ തമിഴ്നാട്, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ദിവസം കൊണ്ഖും അസമില്‍ മൂന്ന് ഘട്ടങ്ങളായും തിരഞ്ഞെടുപ്പ് നടത്തിയെന്നതും അവര്‍ പോലീസിനു നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈകാര്യം ചെയ്തതിനെ മദ്രാസ് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് നന്ദിത സിന്‍ഹയുടെ നീക്കം.