ന്യൂഡൽഹി: ഡൽഹിയുടെ ഭരണചുമതല ലെഫ്റ്റന്റ് ഗവർണർക്ക് നൽകുന്ന ഡൽഹി ദേശിയ തലസ്ഥാന മേഖല നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. കെജ്രിവാൾ സർക്കാരിന് പകരം ഗവർണർ അനിൽ ബൈജാലിനാണ് ചുമതല.
കെജ്രിവാൾ മന്ത്രിസഭ എടുക്കുന്ന ഏത് തീരുമാനവും ഇനി ലെഫ്റ്റന്റ് ഗവർണരുടെ അംഗീകാരം കൂടി നേടിയെടുക്കേണ്ടി വരും. നിയമഭേദഗതി ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായത് മൂലമാണ് കേന്ദ്ര സർക്കാരിന്റെ നടപടി.