ബെംഗളൂരു: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗബാധതിരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആമസോണും. 100 ഐസിയു വെന്റിലേറ്ററുകള്‍ ആമസോണ്‍ ഇന്ത്യയ്ക്ക് നല്‍കുമെന്നും അടുത്ത രണ്ടാഴ്ചയ്ക്കിടെ വെന്റിലേറ്ററുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നും ആമസോണ്‍ വ്യക്തമാക്കി.
ഇത് കോവിഡ് ചികിത്സയ്ക്ക് ഉതകുന്ന തരത്തിലുളള വെന്റിലേറ്ററുകളാണ് എന്നുറപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യവകുപ്പുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തിയതായി ആമസോണ്‍ അധികൃതര്‍ അറിയിച്ചു. 100 യൂണിറ്റ് മെഡ്ട്രോണിക്സ് പിബി 980 മോഡല്‍ അത്യാവശ്യ ഉപയോഗത്തിന് വേണ്ടി ഒരുക്കാനും ആമസോണ്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വിമാന മാര്‍ഗം രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
നേരത്തെ ഗൂഗിളും ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. 135 കോടിയുടെ സഹായമാണ് ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ പ്രഖ്യാപിച്ചത്. അതേസമയം, ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 3,60, 960 പേര്‍ക്ക് കോവിഡ്. 3293 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2,61,162 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.രാജ്യത്ത് ആകെ 1,79,97,267 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 29,78,709 സജീവ കേസുകള്‍ രാജ്യത്തുണ്ട്. 14,78,27,367 വാക്സിന് ഇതുവരെ വിതരണം ചെയ്ത കഴിഞ്ഞു.
അതേ സമയം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം കേരളത്തില്‍ നിലനില്ക്കുന്നതില് കേന്ദ്രം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനും മുകളില്‍ പോയ 150 -ഓളം ജില്ലകളില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് കേന്ദ്രം അഭിപ്രായപ്പെടുന്നു.