ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി എണ്‍പത്തിനാല് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 31.33 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു.
രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.86 ലക്ഷമായി ഉയര്‍ന്നു.
അതേസമയം, ഇന്ത്യയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ഇന്നലെ 3 ,23, 144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2771 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 29 ലക്ഷത്തോട് അടുക്കുകയാണ്. രാജ്യത്ത് ഇതുവരെ ആകെ 1 ,76, 36,307 പേര് രോഗബാധിതരായി. 14,52, 27,186 പേര് ഇതുവരെ വാക്സിന് സ്വീകരിച്ചു.ഉത്തര്‍പ്രദേശില്‍ ഇന്നലെ 30 ,000-ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 33,574 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 249 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 14,340 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായി. 153 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.92 ലക്ഷമായി ഉയര്‍ന്നു.