ചെന്നൈ : തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഓക്സിജൻ ഉത്പാദനത്തിന് മാത്രമായിരിക്കണം പ്രവർത്തനമെന്ന് സുപ്രീം കോടതി പറഞ്ഞു. രാജ്യത്തെ ഓക്സിജൻ ക്ഷാമം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.രാഷ്ട്രീയ കലഹങ്ങൾ മാറ്റണം. കോടതിയെന്ന നിലയിൽ സഹായിക്കാനാണ് ശ്രമം. ഓക്സിജൻ പ്ലാന്റിന് ജൂലൈ പതിനഞ്ച് വരെയാണ് അനുമതിയെങ്കിലും ആവശ്യമെങ്കിൽ നീട്ടി നൽകും.