ന്യൂഡൽഹി: ഉത്തർപ്രദേശിൽ യു എ പി എ കേസിൽ ജയിലിൽ കഴിയവേ കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കാപ്പനെ ചികില്സയ്ക് വേണ്ടി ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന് ഹർജി പരിഗണിച്ചായിരുന്നു കോടതി നിർദേശം.
ഹർജി പരിഗണിക്കുന്നത് കോടതി നാളെത്തേക്ക് മാറ്റി. 20 -ആം തീയതി കോവിഡ് ബാധിച്ചതിനെ തുടർന്ന് കാപ്പനെ മഥുരയിലെ കൃഷ്ണ മോഹൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.