ഓക്സിജൻ ക്ഷാമം അനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കണമെന്ന് മുൻ പാക് പേസർ ഷൊഐബ് അക്തർ.എല്ലാവരും ഇന്ത്യക്ക് വേണ്ടി പണം സ്വരൂപിച്ച് സിലിണ്ടറുകൾ സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് ഒരുപാട് ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധി മറികടക്കുക എന്നത് ഒരു സർക്കാരിനും എളുപ്പമാകില്ലെന്നും അദ്ദേഹം പറഞ്ഞു.