അബുദാബി: യുഎഇയില്‍ ഇന്ന് 1813 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രണ്ട് പേര് രോഗം ബാധിച്ചു മരിച്ചു.
അതേസമയം, ചികിത്സയിലായിരുന്ന 1652 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,92,106 ആയി ഉയര്‍ന്നു. ഇന്നലെ നടത്തിയ 2,05,321 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 5,10,738 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1571 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 17,058 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്.