ന്യൂഡൽഹി: കോവിഡ് കാര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കാനും കേന്ദ്രം ട്വിറ്ററിനോട് ആവശ്യപെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 50 -ഓളം ട്വീറ്റുകൾ നീക്കം ചെയ്തതായി റിപ്പോർട്ടുണ്ട്.
കോവിഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റുകൾ ഐ ടി നിയമത്തിന്റെ ലംഘനമാണ്. കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത ചൂണ്ടികാട്ടുന്ന ട്വീറ്റുകളാണ് ബ്ലോക്ക് ചെയ്തത്.