കോഞ്ചുറിങ് മൂന്നാം ഭാഗത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു.’ദി കോഞ്ചുറിങ്;ദി ഡെവിൾ മേഡ് മി ഡു ഇറ്റ്;ന്റെ ട്രൈലെർ ആണ് റിലീസ് ചെയ്തത്.
ആദ്യ രണ്ട് ചിത്രങ്ങളിൽ ഉള്ള പോലെ തന്നെ പാട്രിക്കും വേരയും പ്രേതന്വേഷകരയായ ദമ്പതിമാരായി എത്തുന്നു. 1981 -ൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ.വാറൻ ദമ്പതിമാർക്ക് ഇത്തവണയും പ്രേതത്തെ കണ്ടെത്തണം.
ഒരു കൊലപാതക കേസിന്റെ ചുമതലയുമായി എത്തിയതാണ് അവർ. എന്നാൽ കൊല ചെയ്ത സമയത്ത് കൊലപാതകിയുടെ ദേഹത്ത് പിശാച് കൂടിയെന്ന് കൊലപാതകിയുടെ വാദം. മൈക്കേൽ ചാവേസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.