ലക്നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 35,000 കടന്നിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 10,541 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 9,76,765പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 7,06,414 പേര് ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 16,514 പേര്‍ക്ക് രോഗം ഭേദമായി.