ന്യൂഡൽഹി: ആൻഡമാൻ നിക്കോബാറിൽ ഭൂചലനം. ഇന്ന് രാവിലെ 1 .04 ഓടെയാണ് റിക്റ്റർ സ്കേലിൽ 4 .3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം പോർട്ട് ബ്ലൈറിന്റെ കിഴക്ക് നിന്നും 97 കിലൊമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. ജീവഹാനിയോ കെട്ടിടങ്ങൾക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.