ന്യൂഡൽഹി ;വേനലവധിക്ക് സർക്കാർ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നിരോധിച്ച് ഉത്തരവിറക്കിയതിന് പിന്നാലെ സമാനമായ നടപടി പ്രൈവറ്റ് സ്കൂളിലും നടപ്പാക്കിയിരിക്കുകയാണ് ഡൽഹി സർക്കാർ. വേനലവധിക്ക് പ്രൈവറ്റ് സ്കൂളുകളിൽ മുൻകൂട്ടി തീരുമാനിച്ചിരുന്ന ഓൺലൈൻ ക്ലാസുകൾ വേണ്ടെന്ന് കാട്ടിഡൽഹി സർക്കാരിന്റെ ഉത്തരവിറങ്ങി.
ഏപ്രിൽ 20 മുതൽ ജൂൺ 9 വരെ ഓൺലൈൻ ക്ലാസുകൾ നടത്താൻ പ്രൈവറ്റ് സ്കൂളുകൾ തീരുമാനിച്ചിരുന്നു. ഇത് നിരോധിച്ചാണ് ഡൽഹി സർക്കാർ ഉത്തരവ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ കരുതിയാണ് തീരുമാനം.