ന്യൂഡൽഹി: തങ്ങളുടെ ഓക്സിജൻ ടാങ്ക് ഡൽഹി സർക്കാർ കൊള്ളയടിച്ചെന്ന് ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ചൊവ്വാഴ്ച ഫരീദാബാദ് ആശുപത്രിയിലേക്ക് പോയ ഓക്സിജൻ ടാങ്കർ ഡൽഹി സർക്കാർ തട്ടിയെടുത്തു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇനി മുതൽ ഹരിയാന പോലീസിന്റെ സംരക്ഷണത്തിലായിരിക്കും ടാങ്കറുകൾ കൊണ്ട് പോകുകയെന്നും അദ്ദേഹം പറഞ്ഞു. ഫരീദാബാദിലേക്ക് കൊണ്ട് പോകുക ആയിരുന്ന രണ്ട് ടാങ്കറുകളിൽ ഒന്ന് ഡൽഹി സർക്കാർ കൊള്ളയടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.