മുംബൈ: കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അതിനിടയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് സംസ്ഥാനത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് എട്ട് മണിക്കാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുക.
നിലവിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണം കൊണ്ടും രോഗം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഇന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. 62 ,097 പേർക്ക് ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു.