ദോഹ: കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച 263 പേര്‍ക്കെതിരെ കൂടി നടപടിയെടുത്ത് ഖത്തര്‍. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് 256 പേരെയും വാഹനത്തില്‍ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ പേര് യാത്ര ചെയ്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും ക്വാറന്റീന് നിബന്ധന ലംഘിച്ചതിനുമാണ് നടപടിയെടുത്തത്.
ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രോഗം പ്രതിരോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.