ന്യൂഡൽഹി: മെയ് 1 മുതൽ രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ നല്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വാക്സിനേഷന്റെ മൂന്നാം ഘട്ടമായി ഇതിനെ കാണാൻ കഴിയും. വാക്സിനേഷന്റെ അടുത്ത ഘട്ടം തുടങ്ങാനിരിക്കെ സ്വകാര്യ വിപണിയിൽ വാക്സിൻ ഒരു ഡോസിന് 700 മുതൽ 1000 രൂപ വരെ വില ഉയർന്നേക്കാം എന്ന് റിപോർട്ടുകൾ.
നിലവിൽ സ്വകാര്യ ആശുപത്രികളിൽ ഒരുഡോസ് വാക്സിന് 250 രൂപയാണ് ഈടാക്കുന്നത്. റഷ്യൻ നിർമിത വാക്സിൻ സ്പുട്നിക്കിന് വിപണിയിൽ 750 രൂപയോളം വിലയാകുമെന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡോ.റെഡ്ഡീസ് ലാബ് പറഞ്ഞു.