തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 560 രൂപ കൂടി 35 ,880 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 70 രൂപ കൂടി 4485 രൂപയായി. തുടർച്ചയായ ദിവസങ്ങളിൽ മുന്നേറ്റം കാട്ടിയ സ്വർണവിലയിൽ ഇന്നലെയാണ് ഇടിവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വർണവിലയിൽ വർദ്ധനവ് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ സ്വർണവില കൂടാനാണ് സാധ്യതയെന്ന് വിദഗ്ദർ പറയുന്നു.