ദോഹ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 281 പേര്‍ക്കെതിരെ നടപടിയെടുത്ത് ഖത്തര്‍ പൊലീസ്. ഇതില്‍ 231 പേരെയും പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് പിടികൂടിയത്. കൂടാതെ കാറില്‍ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിന് മൂന്ന് പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 39 പേര്‍ക്കെതിരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് എട്ടുപേര്‍ക്കെതിരെയും നടപടിയെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്.