കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത് ഒമ്പത് ലക്ഷത്തിലധികം പേരാണ്. അതേസമയം,രാജ്യത്ത് 65 വയസ്സിന് മുകളിലുള്ള, വാക്സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തവരുടെ കുത്തിവെപ്പ് പൂര്‍ത്തിയായിട്ടുണ്ട്. എല്ലാവരും വാക്സിന് സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്നും എന്നാല്‍ മാത്രമെ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് മുന്‍ഗണന പട്ടിക അനുസരിച്ചാണ് വാക്സിന് നല്‍കുന്നത്.