ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസ് നിർത്തില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയൽ. കുടിയേറ്റ തൊഴിലാളികൾക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് സാഹചര്യം കണക്കിലെടുത്തു പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അദ്ദേഹം എത്തിയത്. നിലവിലുള്ള ട്രെയിൻ സർവീസുകൾ തുടരും. രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.