മോഹൻലാൽ ഇപ്പോൾ ബിസിയാണ്.തന്റെ ആദ്യ സംവിധാന ചിത്രമായ ബറോസിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം. എന്നാൽ സോഷ്യൽ മീഡിയയിലിപ്പോൾ തരംഗം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന സ്പോർട്സ് ഡ്രാമയെ കുറിച്ചാണ്.
സോഷ്യൽ മീഡിയയിൽ താരം പങ്ക് വച്ച ചിത്രമാണ് ഇതിന് കാരണം. വർക്ക് ഔട്ടിന് ഇടയിൽ മോഹൻലാൽ പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ വൈറൽ ആയത്.ഫുട്ബോളറുടെ ചിത്രം ആലേഖനം ചെയ്ത ഭിത്തിക്ക് സമീപമാണ് മോഹൻലാൽ ചിത്രത്തിൽ ഉള്ളത്.
മോഹൻലാലിനെ നായകൻ ആക്കി ഒരു സ്പോർട്സ് ഡ്രാമ ചിത്രം ഉടനെ ഉണ്ടാകുമെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. എന്നാൽ ബറോസ് അവസാനിപ്പിച്ച ശേഷമായിരിക്കും ഇതിലേക്ക് കടക്കുക.