ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാത്രികാല കർഫൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച രാത്രി 10 മുതൽ പുലർച്ചെ നാല് മണിവരെയാണ് രാത്രികാല കർഫൂ .
ഈ സമയത്ത് സംസ്ഥാനത്തിന് അകത്തും അന്തർ സംസ്ഥാന യാത്രകളും നിരോധിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം 10 ,000 കോവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
ഏതാനും ദിവസങ്ങളായി കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. രാത്രികാല കർഫവിന് പുറമെ ഞയറാഴ്ച്ച സമ്പൂർണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു.